കാട്ടാക്കട കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Thursday, May 23, 2024 6:35 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട മു​തി​യാ​വി​ള​യി​ൽ വാ​ട​ക​ വീ​ട്ടി​നു സ​മീ​പം റ​ബ​ർ പു​ര​യി​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​യാ മു​ര​ളി​യു​ടെ ഘാ​ത​ക​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഭ​ർ​ത്താ​വ് ര​ഞ്ജി​ത്തി​ന്‍റെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് ത​മി​ഴ്‌​നാ​ട് ക​മ്പം തേ​നി വി​ള​വ​ർ​കോ​ട്ട ഭാ​ഗ​ത്തു​നി​ന്നും ര​ഞ്ജി​ത്തി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന​ലെയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. പ്ര​തി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ക​മ്പ​ത്ത് ഒ​രു ചാ​യ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പൂ​ജാ​രി​യെ വീ​ണ്ടും ചോ​ദ്യം ചെയ്തേക്കും. നേ​ര​ത്തെ പൂജാരിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു. ര​ഞ്ജി​ത്തി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ളു​ടെ ചി​ല അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ൾ വെ​ളി​വാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ ര​ഞ്ജി​ത്തി​നെ​യും പൂ​ജാ​രി​യേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പു​തി​യ തീ​രു​മാ​നം. ര​ഞ്ജി​ത്തി​നു​വേ​ണ്ടി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വസ്ഥ​ല​ത്തെത്തിച്ചു.

എ​സ്പി കി​ര​ൺ നാ​രാ​യ​ണ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ്പി പ്ര​താ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്ത​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. ര​ഞ്ജി​ത്തി​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തെ മാ​യാ ​മു​ര​ളി​യു​ടെ കു​ടും​ബം അ​ഭി​ന​ന്ദി​ച്ചു. ഒ​പ്പംകൂ​ടി മാ​യ​യെ വ​ഞ്ചി​ച്ച​താ​ണെ​ന്നും രഞ്ജിത്തിന് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മായ യുടെ സ​ഹോ​ദ​രി മ​ഞ്ജു വ്യക്തമാക്കി.

ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി മു​തി​യാ​വി​ള​യി​ൽ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു മാ​യാ മു​ര​ളി​യും ര​ഞ്ജി​ത്തും താ​മ​സി​ച്ചിരുന്നത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് മാ​യാ മു​ര​ളി കൊ​ല്ല​പ്പെ​ട്ട വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്.