പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
Thursday, June 13, 2024 6:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ബ​ഡി​യ​ടു​ക്ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പോ​ക്‌​സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍‌. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ഡി​യ​ടു​ക്ക​യി​ല്‍ ശാ​ര​ദ​യി​ല്‍ വി​ഷ്ണു (21) ആ​ണ് സ്പെ​ഷ​ല്‍ ടീ​മി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ .പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും ന​ഗ്ന​ത​ചി​ത്രം കൈ​മാ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​രു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ല്‍ ടീം ​സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ്യോ​തി​ഷ് ചി​റ​വൂ​ര്‍ സി.​പി.​ഒ മാ​രാ​യ ശ്രീ​ജി​ത്ത്, മി​ഥു​ൻ,സൂ​ര​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.