തിട്ടമംഗലത്ത് പുരയിടത്തില്‍ തീപിടിത്തം
1592289
Wednesday, September 17, 2025 6:51 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്ത് പുരയിടത്തിന് തീ പിടിച്ചു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ നിറഞ്ഞുനിന്ന അടിക്കാടിനാണു തീ പിടിച്ചത്. പച്ചപ്പുല്ലുകള്‍ നിറഞ്ഞ ഭാഗത്തു കുറച്ചു പുല്ലുകള്‍ ഉണങ്ങിക്കരിഞ്ഞു നിന്നതും ഇതിനു സമീപത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ടിരുന്നതുമാണ് ശക്തമായ വേനലില്‍ തീപിടിത്തത്തിനു കാരണമായത്.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഷഹീര്‍, മനു, പ്രശാന്ത്, രശ്മി, രേഷ്മ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.