പാപ്പനംകോട് എൻജിനീയറിംഗ് കോളജിൽ ബിരുദ ദാന ചടങ്ങ്
1591834
Monday, September 15, 2025 6:34 AM IST
നേമം: പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ എൻജിനീയറിംഗ് കോളജിലെ 2021 -2025 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് വിഎസ്സി ഡയറക്ടർ ഡോ. എ. രാജരാജൻ ഉദ്ഘാടനം ചെയ്തു. ജോലി ലഭിച്ചു എന്ന് കരുതി പഠനം ഒരിക്കലും നിർത്തരുതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലോകത്ത് നടക്കുന്ന ഓരോ മാറ്റവും സമയാസമയങ്ങളിൽ നിരീക്ഷിക്കുകയും അതിൽ സ്വായത്തമാക്കേണ്ടവ എത്രയും വേഗം പഠിക്കുകയും വേണം.
എത്ര ഉന്നത പദവിയിൽ ഉണ്ടായിരുന്നാലും, പഴയകാല സുഹൃത്തുക്കൾ കുടുംബം എന്നിവയുമായി നിരന്തരസമ്പർക്കം പുലർത്തണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
കോളജ് ഗവേണിംഗ് ബോഡി അംഗവും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുമായ പി.എസ്.പ്രമോദ് ശങ്കർ അധ്യക്ഷനായി. പ്രിൻസിപ്പൽ സതീഷ് കുമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി അജയൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജയപ്രകാശ്, കെഎസ്ആർടിസി ഫിനാൻസ് ഓഫീസർ ഷാജി, ഡോ.രാധാകൃഷ്ണൻ, ഡോ. എസ് .എച്ച്. അനിൽകുമാർ, ഡോ.ബി.സോണിയ, ഡോ. നിഷാ ജോസ്, ഡോ. അനൂപ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. ഇരുന്നൂറ്റി അറുപത്തിയെട്ട് വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.