തിരുവനന്തപുരം: മ​ഹാ​ജൂ​ബി​ലി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു ന്ന നാ​സാ​ണി സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ൺ തെ​ക്കേ​ക്ക​ര പ്ര​കാ​ശ​നം ചെ​യ്തു.

2026 ജ​നു​വ​രി നാ​ലി​നു പു​ത്തി​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​ഗ​മം ന​ട​ത്തും. ഇ​ന്നലെ ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന കൗ​ൺ​സിലിൽ 11 ക​മ്മ​ിറ്റികൾക്കു രൂ​പം ന​ൽ​കി. ന​സ്രാ​ണി സം​ഗ​മ​ത്തി​ന്‍റെ തീ​മാ​യി "ഒ​രു​മ​യി​ലും ത​നി​മ​യി​ലും പ്ര​ത്യാ​ശ​യോ​ടെ' തെ​രെ​ഞ്ഞെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രത്ത് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യും സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ആ​വി​ശ്യ​ക​ത​യും പ്ര​തി​പാ​ദി​പ്പി​ക്കു​ന്ന പ​ഠ​ന​രേ​ഖ 22നു ​ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ തോ​മ​സ് ത​റ​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

ന​സാ​ണി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി നാ​ലി​ന് ലൂ​ർദ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽനി​ന്നും പു​ത്തി​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ലേ​ക്കു റാ​ലി​യും തു​ട​ർന്നു പൊ​തുസ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. ആ​യി​ര​ക്ക​ണ​ക്കി​നു സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.