അജ്ഞാത മൃതദേഹം മോർച്ചറിയിൽ
1591364
Saturday, September 13, 2025 10:07 PM IST
തിരുവനന്തപുരം: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍. 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 22ന് കിഴക്കേക്കോട്ട ആമയിഴഞ്ചാന്‍ തോട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ഫോര്‍ട്ട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 29നായിരുന്നു മരണം.
വയോധികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 2461105 (ഫോര്‍ട്ട് പോലീസ്), 9497987010 (ഫോര്‍ട്ട് സി.ഐ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.