വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
1590851
Thursday, September 11, 2025 10:26 PM IST
വിഴിഞ്ഞം : വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വെട്ടുകാട് ചെറിയതുറ സ്വദേശി വർഗീസ് (51)ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വർഗീസ് ഉൾപ്പെട്ട അഞ്ചംഗ സംഘം വിഴിഞ്ഞത്ത് നിന്ന് വള്ളമിറക്കിയത്. മീൻ പിടിക്കുന്നതിനിടയിൽ രാത്രി പത്തോടെ വള്ളത്തിൽ കുഴഞ്ഞു വീണ വർഗീസിനെ കൂടെയുള്ളവർ കരയിലെത്തിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. തീരദേശ പോലീസ് മേൽനടപടി സ്വീകരിച്ചു.