പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
1591339
Saturday, September 13, 2025 6:48 AM IST
നെടുമങ്ങാട് : വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പരിപാടിയാണ് ജാഗ്രതാ സമിതി അംഗങ്ങൾക്ക് നൽകുന്ന പരിശീലനമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ കുമാർ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള ടീച്ചർ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ വിൻസന്റ് , വനിതാ കമ്മീഷൻ സീനിയർ സുപ്രണ്ട് ഡോ. എസ്. എൽ. പ്രതാപൻ, കാര്യവട്ടം ക്യാമ്പസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. ജി. ബീനമോൾ, വെള്ളനാട് ഐസിഡിഎസ് ശിശുവികസനപദ്ധതി ഓഫീസർ എസ്.ലേഖ എന്നിവർ പങ്കെടുത്തു.