നവരാത്രി ഘോഷയാത്ര ആലോചനയോഗം
1591080
Friday, September 12, 2025 6:33 AM IST
പാറശാല: നവരാത്രി വിഗ്രഹ ഘോഷയാത്രയെ 21 തീയതി സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാറശാലയില്‍ ആലോചനയോഗം നടന്നു. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഹര്‍ഷകുമാര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ദിലീപ് കുമാര്‍, നെയ്യാറ്റിങ്കര എസി അയ്യപ്പന്, എസ്.എസ്. സാബു, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു, വില്ലേജ് ഓഫീസര്‍ ബിജു,
പഞ്ചായത്ത് അംഗങ്ങളായ ക്രിസ്തുരാജ്, വീണ, ക്രിസ്തുദാസ്, കെഎസ്ഇബി എഇ ഷാജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാംജി, വിവിധ സംഘടനാ പ്രതിനിധികള്‍ , സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.