പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നു
1591074
Friday, September 12, 2025 6:21 AM IST
കോവളം : വീട്ടിൽപാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്നു. ഫയർഫോഴ്സിന്റെ ഇടപെടൽ അപകടം ഒഴിവായി. കാക്കാ മൂല, കണ്ണൻ കുഴി വീട്ടിൽ യേശുദാസിന്റെ വീട്ടിലെ എൽപിജി സിലിണ്ടറിലാണു ചോർച്ചയുണ്ടായത്. വീടിന്റെ അടുക്കളയിൽ പാചകത്തിനായി ഗ്യാസ് ഓൺ ചെയ്യുന്നതിനിടയിൽ ശക്തിയായി വാതകം പുറത്തേക്കു ചീറ്റിയതോടെ ഭയന്ന വീട്ടുകാർ കുഞ്ഞുങ്ങളടക്കം പുറത്തേക്ക് ഇറ ങ്ങിയോടി. തുടർന്നു വീട്ടിലെയും പരിസരത്തുള്ള വീടുകളിലെയും വൈദ്യുതി ബന്ധം വി ഛേദിക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ സേനാംഗങ്ങൾ സിലിണ്ടറിന്റെ ചേർച്ച താല്കാലികമായി അടച്ചശേഷം തുറസായ സ്ഥലത്തേക്കു മാറ്റി അപകട സ്ഥിതി ഒഴിവാക്കി. തുടർന്നു സിലിണ്ടർ മാറ്റാൻ ഏജൻസിക്കു നിർദേശം നൽകി, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സനു, ഓഫിസർമാരായ സന്തോഷ് കുമാർ, സനൽ, അരുൺ, രഹിൽ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്.