വ​ലി​യ​തു​റ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ബ്യൂ​റോ ഓ​ഫ് ഇ​മി​ഗ്രേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന "ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ -ട്ര​സ്റ്റ​ഡ് ട്രാ​വ​ല​ര്‍ പ്രോ​ഗ്രാം' തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ​ഇന്നു ​രാ​വി​ലെ 11.30നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര-​സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി അ​മി​ത് ഷാ വെ​ര്‍​ച്വ​ലാ​യി നി​ര്‍​വ​ഹി​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍ -2 ലെ ​ഡി​പ്പാ​ര്‍​ച്ച​ര്‍ ഏ​രി​യാ​യി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് പ്ര​ക്രി​യ സു​ഗ​മ​മാ​കും.

ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍, ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ര്‍​ഡ് കൈ​വ​ശ​മു​ള്ള വി​ദേ​ശ പൗ​ര​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി ഗ്രേ​ഷ​ന്‍-​ട്ര​സ്റ്റ​ഡ് ട്രാ​വ​ലേ​ഴ്‌​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​ത്. യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ര്‍, അ​പേ​ക്ഷാ ഫോ​മി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ഡാ​റ്റ ഫീ​ല്‍​ഡു​ക​ള്‍ അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍​ക്ക് പു​റ​മേ ബ​യോ​മെ​ട്രി​ക്‌​സ് (വി​ര​ല​ട​യാ​ള​വും മു​ഖ​ചി​ത്ര​വും) ന​ല്‍​കേ​ണ്ട​തു​ണ്ട്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും യോ​ഗ്യ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള എ​ന്‍‌​റോ​ള്‍​മെ​ന്‍റ് ന​ട​ത്തു​ക. എ​ഫ്ടി​ഐ-​ടി​ടി​പി​യു​ടെ കീ​ഴി​ലു​ള​ള ഇ-​ഗേ​റ്റ്‌​സ് സൗ​ക​ര്യം ഇ​പ്പോ​ള്‍ ഡ​ല്‍​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, കൊ​ല്‍​ക്ക​ത്ത, ചെ​ന്നൈ, ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി തു​ട​ങ്ങി​യ എ​ട്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.