വ​ലി​യ​തു​റ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ‘ഫാ​സ്റ്റ് ട്രാ​ക്ക് എ​മി​ഗ്രേ​ഷ​ൻ - ട്ര​സ്റ്റ​ഡ് ട്രാ​വ​ല​ർ പ്രോ​ഗ്രാം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​ജ്ജ​മാ​യി. നൂ​ത​ന സം​വി​ധാ​നം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര, സ​ഹ​ക​ര​ണ മ​ന്ത്രി അ​മി​ത് ഷാ ​വെ​ർ​ച്വ​ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​റി​നേ​ഴ്‌​സ് റീ​ജി​യ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ലെ അ​ര​വി​ന്ദ് മേ​നോ​ൻ, ചീ​ഫ് എ​യ​ർ​പോ​ർ​ട്ട് ഓ​ഫീ​സ​ർ രാ​ഹു​ൽ ഭ​ട്കോ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഐ​ജി ശ്യാം ​സു​ന്ദ​ർ, ഡി​ഐ​ജി നി​ശാ​ന്തി​നി എ​ന്നി​വ​രും മ​റ്റ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മെ കോ​ഴി​ക്കോ​ട്, ല​ഖ്‌​നൗ, തി​രു​ച്ചി, അ​മൃ​ത്സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ൻ - ട്ര​സ്റ്റ​ഡ് ട്രാ​വ​ല​ർ പ്രോ​ഗ്രാ​മി​ന് കേ​ന്ദ്ര​മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു. ഇ-​ഗേ​റ്റ്‌​സ് സൗ​ക​ര്യം കൊ​ച്ചി, ഡ​ൽ​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ​തി​ന​കം ല​ഭ്യ​മാ​ണ്. https://ftittp.m ha.gov.in എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് എ​ഫ്ടി ഐ -​ടി​ടി​പി ന​ട​പ്പാക്കിയിരിക്കുന്നത്.