അയ്ങ്കാമം എല്‍പി സ്ക്കൂളില്‍ വര്‍ണക്കൂടാരം ആരംഭിച്ചു
1591334
Saturday, September 13, 2025 6:48 AM IST
പാറശാല: പ്രീപ്രൈമറി വിദ്യഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പാറശാല ബിആര്‍സിയുടെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച വര്‍ണക്കൂടാരം അയ്ങ്കാമം ഗവ. എല്‍പി സ്കൂളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. ബെന്‍ഡാര്‍വിന്‍ നടത്തി. പദ്ധതി വിശദീകരണം ബിപിസി എസ്. ആര്. പത്മജ നിര്‍വഹിച്ചു.
ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിതകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനിതാറാണി, വീണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഹിളകുമാരി,സുധാമണി, വൈ. എസ്.ബിനിത , ബീജ, അജി റാണി. ചെറുവാരക്കോണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അശോകന് , പിടിഎ പ്രസിഡന്റ് പി. ലിജു, പ്രധാന അധ്യാപിക കെ.ഷെറീന തുടങ്ങിയവര്‍ സംസാരിച്ചു.