സഹകരണ സൊസൈറ്റിയിൽ മോഷണം
1591076
Friday, September 12, 2025 6:21 AM IST
പൂവാർ: പരണിയം ഫാർമേഴ് സ് വെൽഫയർ സൊസൈറ്റിയിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 97,000 രൂപ കവർന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.പ ുറകു വശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് കള്ളൻമാർ അകത്തു കടന്നത്. ഫയലുകളും വാരിവലിച്ചിട്ട നിലയിലായിരുന്നതായും പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണു മോഷണ വിവരം ആദ്യമറിയുന്നത്. ചിട്ടി, ലോൺ, ദിവസ കളക്ഷൻ എന്നിങ്ങനെയുള്ള പണമാണ് സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥ ലത്തു പരിശോധന നടത്തി. കാഞ്ഞിരംകുളം പോലീസ് അന്വേഷണമാരംഭിച്ചു.