മുഹമ്മദ് ബഷീര്‍ ബാബുവിന് സേവന പുരസ്കാരം നല്കി
1591087
Friday, September 12, 2025 6:33 AM IST
തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന്റെ ദേശീയ കണ്‍വീനറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കലാപ്രേമി ബഷീര്‍ ബാബുവിനെ സേവന പുരസ്കാരം നല്കി കെഎംജെസി ആദരിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്കാരവും പൊന്നാടയും മന്ത്രി വി. ശിവന്‍കുട്ടി ബഷീര്‍ ബാബുവിനു സമ്മാനിച്ചു. കെഎംജെസി പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷത വഹിച്ചു.
കെപിസി സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്, മന്ത്രി മുഹമ്മദ് റിയാസ്, ദുബായിലെ പെര്‍ഫെക്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സിറാജുദ്ദീന്, ഉലമാ കൗണ്‍സില്‍ ചെയര്മാന് എ.എം. ഹാജി, ബദറുദ്ദീന്‍ മൗലവി, മിലാദ് ശരീഫ്, കമ്മിറ്റി കണ്‍വീനര്‍ അഹമ്മദ് ബാഖവി, ജില്ലാ സെക്രട്ടറി എ.എല്‍.എം. കാസിം, ബീമാപള്ളി സക്കീര്‍ മുസ്ലിയാര്, വിഴിഞ്ഞം ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.