ഡെറാഡൂണിൽ പരിശീലനത്തിനിടെ സൈനികന് മരിച്ചു
1590853
Thursday, September 11, 2025 10:26 PM IST
നേമം : ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പരിശീലനത്തിനിടെ സൈനികന് മരിച്ചു. നേമം വെള്ളായണി സ്റ്റുഡിയോ റോഡ് കണ്ടമത്ത് വീട്ടില്‍ പരേതനായ ശെല്‍വരാജിന്റെയും സരോജത്തിന്റെയും മകന് എസ്. ബാലു (33) ആണ് മരിച്ചതായി ബുധനാഴ്ച രാത്രി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ഡെറാഡൂണില്‍ മിലിട്ടറി അക്കാഡമിയില്‍ പരിശീലനത്തിടെയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. ആറുമാസം മുമ്പാണ് ബാലു അവസാനമായി നാട്ടിലെത്തിയത്.
പാപ്പനംകോട് പുതിയ വീട് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ബാലുവിന്റെ മരണം.
മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ പാപ്പനംകോട് ഇഞ്ചിപ്പുല്ലുവിളയിലെ വാടക വീട്ടില്‍ കൊണ്ടുവരും. ഭാര്യ: അര്‍ഷിത. മക്കള്‍ : ആദി, അയാന്.