4 മാസം പ്രായമുളള കുഞ്ഞ് മരിച്ച നിലയില്‍
1590852
Thursday, September 11, 2025 10:26 PM IST
തിരുവല്ലം: അമ്മ പാല് നല്കി ഉറങ്ങാന്‍ കിടത്തിയ 4 മാസം പ്രായമുളള കുഞ്ഞ് മരിച്ച നിലയില്‍. തിരുവല്ലം പ്ലാങ്ങല്‍ തിരുവാതിരയില്‍ ഡോ.അരുണ്‍ മിത്ര-നിമ്മി എസ്.ലാല്‍ ദമ്പതികളുടെ ഇളയ മകന് നിയാന് മിത്രയാണ് മരിച്ചത്.
ബുധനാഴ്ചയായിരുന്നു സംഭവം. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര കമുകിന്കോട്ടുളള വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരന് രണ്ടര വയസുളള നിമിത്ത് മിത്ര. തിരുവല്ലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.