ശ്രീനാരായണ ഗുരുദേവജയന്തി
1591078
Friday, September 12, 2025 6:21 AM IST
നെടുമങ്ങാട്: എസ്എൻഡിപി യോഗം നെടുമങ്ങാട് ടൗൺ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് എസ്. സിദ്ധാർഥൻ പതാകയുയർത്തി. തുടർന്നു ഗുരുദേവ പ്രാർഥനയും നടന്നു.
എസ്എസ്എൽസി- പ്ലസ് ടു- ബിരുദ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അഭിരാമി, ആദിത്യൻ, സുരേഷ്, ബി. ദേവിക, അഭിനീത്, എസ്.എസ്. ദേവനന്ദ്, എസ്. ഗോവിന്ദ് എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു. മുതിർന്ന ശാഖാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കിടപ്പുരോഗികൾക്കു ധനസഹായം വിതരണം ചെയ്തു.
പ്രകാശ്, സഹദേവൻ, എസ്.ശശി, ഗോപാലകൃഷ്ണൻ, ഗോമതി, ഉഷ, തുളസി, ശാരദ, സുമംഗല, ടി.ശാരദ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി വി. മനോഹരൻ, എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളായ നെട്ടിറച്ചിറ സുരേഷ്, സാംബശിവൻ, യൂണിയൻ പ്രതിനിധി കെ. ശിവരാജൻ, ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസ് സ്കൂൾ അധ്യാപകൻ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പായസ വിതരണവും നടന്നു.