നിധി ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് ഓണോത്സവവും വാര്‍ഷികവും
1591088
Friday, September 12, 2025 6:33 AM IST
നെടുമങ്ങാട്: പൂവത്തൂർ പട്ടാളംമുക്കിൽ പ്രവര്‍ത്തിക്കുന്ന നിധി ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ നിധി ഓണോത്സവും രണ്ടാം വാര്‍ഷികവും ബാലാദേവി ഉദ്ഘാടനം ചെയ്തു. രമേശ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. യോഗിശിവൻ, മഹാകവി പൂവത്തൂർ ഭാർഗവൻ, കൗൺസിലർമാരായ ലേഖാ വിക്രമൻ, രാജേന്ദ്രൻ നായർ, താരാജയകുമാർ എന്നിവർ പ്രസംഗിച്ചു.
എസ്. സുജിത്ത് കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിശിഷ്ടവ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.