കഫറ്റേറിയയിലെ മോഷണം : മുഹമ്മദ് അബ്ദുള്‍ ഹാദി മാനസികാരോഗ്യ കേന്ദ്രത്തില്‍
1591073
Friday, September 12, 2025 6:21 AM IST
പേരൂര്‍ക്കട: പൂജപ്പുര കഫറ്റേറിയയില് ഓഗസ്റ്റ് 30നു നടന്ന മോഷണവുമായി ബന്ധപ്പെട്ടു പിടിയിലായ പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹാദി (26) ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വകയായുള്ള ഫുഡ് ഫോര്‍ ഫ്രീഡം കഫറേറ്ററിയയില് നിന്നു 4.25 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഓഗസ്റ്റ് 26ന് പത്തനംതിട്ടയില്‍ തിരുവല്ലയിലെ സഹതടവുകാരന്റെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയത്.
ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ഇയാളുടെ മാനസിക നിലയെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടിയെന്നു പൂജപ്പുര പോലീസ് അറിയിച്ചു.