ഓണാഘോഷം: നഗരം വൃത്തിയാക്കിയത് 10,782 കിലോ മാലിന്യശേഖരണത്തിലൂടെ
1591077
Friday, September 12, 2025 6:21 AM IST
പേരൂര്‍ക്കട: ഓണാഘോഷ സമാപനത്തിനുശേഷം നഗരം വൃത്തിയാക്കിയത് 10,782 കിലോ മാലിന്യശേഖരണത്തിലൂടെയെന്നു തിരുവനന്തപുരം നഗരസഭ പത്രക്കുറിപ്പില്‍ അറിയിച്ചു.
72 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 919 ശുചീകരണത്തൊഴിലാളികള്‍ 10 പോയിന്റുകളിലെത്തിയാണ് ശുചീകരണം നടത്തിയത്. 50 ഗ്രീന്‍ ആര്‍മിയെയും നിയോഗിച്ചിരുന്നു. 4222 കിലോ ജൈവ മാലിന്യവും 6560 കിലോ അജൈവ മാലിന്യവുമാണ് ശേഖരിച്ചത്.