പടക്കപ്പൽ ഐഎൻഎസ് കബ്രാ വിഴിഞ്ഞത്ത്
1591070
Friday, September 12, 2025 6:20 AM IST
വിഴിഞ്ഞം: തുറമുഖ മേഖലയുടെ സുരക്ഷ അന്വേഷിക്കാൻ നേവിയുടെ പടക്കപ്പൽ ഐഎൻഎസ് കബ്രാ വിഴിഞ്ഞത്ത് എത്തി. കൊച്ചിയിൽനിന്ന് ഇന്നലെ വൈകുന്നേരം ആറോടെ സേനാംഗങ്ങളും ഓഫീസർമാരും ഉൾപ്പെടെ 46 പേരുമായി മാരിടൈം ബോർഡിന്റെ തുറമുഖത്ത് നങ്കൂരമിട്ടു.
അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടനിർമാണം പൂർത്തിയാക്കി ചരക്കു കപ്പലുകൾ അടുത്തശേഷം സേനയുടെ നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതിനുമുന്പ് ഐഎൻഎസ് കൽപ്പേനിയും വിഴിഞ്ഞത്തു വന്നു മടങ്ങിയിരുന്നു.