നാ​ലാ​ഞ്ചി​റ: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ന്നൊ​വേ​ഷ​ൻ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ്മാ​ർ​ട്ട് ഇ​ന്ത്യ ഹാ​ക്ക​ത്ത​ൺ 2025-ന്‍റെ പ്രി​ലി​മി​ന​റി റൗ​ണ്ട് മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ന്നു. നൂ​ത​ന​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​വ്യാ​പ​ക​മാ​യ ഈ ​സം​രം​ഭ​ത്തി​ൽ 34 ടീ​മു​ക​ളാ​യി 204 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ ക​ണ്ടു​പി​ടു​ത്ത​ത്തി​ന്‍റെ​യും പ്രാ​യോ​ഗി​ക പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്‍റെ​യും സം​സ്കാ​രം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ഹാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ മി​ക​ച്ച ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.