വെള്ളൂര്‍ക്കോണം പള്ളിയിൽ തിരുനാളിന് കൊടിയേറി
1591841
Monday, September 15, 2025 6:44 AM IST
നെടുമങ്ങാട്: വെള്ളൂര്‍ക്കോണം മലങ്കര കത്തോലിക്കാ പള്ളിയില്‍ ലാസലേത്ത് മാതാവിന്റെ തിരുനാളിനു കൊടിയേറി. ഇന്നലെ പ്രഭാതപ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം ഇടവക വികാരി റവ.ഡോ. തോമസ് കുഴിനാപ്പുറത്ത് തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ഫാ. അരുണ്‍ ഏറത്ത്, ഫാ. ജേക്കബ് മാത്യു, ഫാ. മാത്യൂസ് ആലുംമൂട്ടില്‍, ഫാ. ആന്റണി പ്ലാംപറമ്പില്‍, ഫാ. ജോഷ്വാ കൊച്ചുവിളയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് ബാംഗ്ലൂര്‍ ശീലോഹ ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള ബ്രദര്‍ റോയി ജോസഫ് നേതൃത്വം നല്‍കും. വ്യാഴാഴ്ച ഭക്തസംഘടനകളുടെ വാര്‍ഷികം റവ.ഡോ. തോമസ് പ്രമോദ് ഒഐസി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെയും യുവജനങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. വെള്ളി നെടുമങ്ങാട് വൈദിക ജില്ലയിലെ വൈദികരുടെ കാര്‍മികത്വത്തില്‍ സമൂഹ ബലിയും ആഘോഷമായ തിരുനാള്‍ റാസയും നടക്കും.
പ്രധാന തിരുനാള്‍ ദിവസമായ 21 ഞായറാഴ്ച ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയര്‍ മെത്രാപോലിത്ത യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം കാര്‍മികത്വം വഹിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ ചടങ്ങുകള്‍ക്ക് സമാപനം കുറിക്കും. വിവിധ ആഘോഷ പരിപാടികള്‍ക്ക് ഇടവക കൈക്കാരന് ജെ.അനില്‍കുമാര്‍, സെക്രട്ടറി സോനു സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കും.