നേത്രദാന ബോധവത്ക്കരണ ക്ലാസ്
1591846
Monday, September 15, 2025 6:45 AM IST
നെടുമങ്ങാട് : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നേത്രദാന ബോധവത്ക്കരണ ക്ലാസ് നടത്തി. ആശുപത്രി നേത്രവിഭാഗം മേധാവി ഡോ. ദീപ്തിലാൽ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.രേഖ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആർഐഒ ഒഫ്താൽമോളജിസ്റ്റ് ഡോ. ജിത്തുവിന്റെ നേതൃത്വത്തിൽ നേത്രദാന പ്രതിജ്ഞ ചൊല്ലി. നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, ലേ സെക്രട്ടറി സ്റ്റാൻലി, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ബിന്ദു, ലീന,
ഫാർമസിസ്റ്റ് സുമയ്യ, ഗോകുലം മെഡിക്കൽ കോളജിലെ ഒഫ്തൽമോളജിസ്റ്റ് ഡോ.ശിവഒപ്റ്റോമെട്രിസ്റ്റുമാരായ നബീൽ, സ്മൃതി എന്നിവർ പങ്കെടുത്തു. സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ജലീല യോഗത്തിന് നന്ദി പറഞ്ഞു.