വെ​ള്ള​റ​ട : സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഷി​ബു​വി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി വെ​ള്ള​റ​ട​യി​ല്‍ നാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ചു. കോ​വി​ഡ് സ​മ​യ​ത്ത് സൗ​ദി​യി​ല്‍ ഡ്രൈവറായിരുന്ന കു​ട​പ്പ​ന​മൂ​ട് വ​യ​ലിം​ഗ​ല്‍ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ഷി​ബു(45) അ​ന​ധി​കൃ​ത​മാ​യി കാ​ര്‍ ഓ​ടി​ച്ചു​വെ​ന്ന കാരണത്താൽ സൗ​ദി ജ​യി​ലി​ല്‍ 5 വ​ര്‍​ഷ​മാ​യി ശി​ക്ഷ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഷി​ബു അഞ്ച് വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്നു​വെ​ങ്കി​ലും ര​ണ്ടു​വ​ര്‍​ഷ​ത്തെ ശി​ക്ഷ​യാ​ണ് സൗ​ദി കോ​ട​തി വി​ധി​ച്ച​ത്. ഒ​ന്ന​ര​ല​ക്ഷം റി​യാ​ല്‍ (36 ല​ക്ഷം രൂ​പ) പി​ഴ അ​ട​ച്ചാ​ലെ ജ​യി​ല്‍ മോ​ചി​ത​നാ​കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. ആ ​ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​വാ​സി സം​ഘ​ട​ന.

ഫണ്ട് സ്വരൂപണത്തിനുള്ള ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വെ​ള്ള​റ​ട​യി​ല്‍ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ല്‍. ബി. ​അ​ജ​യ​കു​മാ​ര്‍ ബ്രോ​ഷ​ര്‍ കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷി​ജു ത​ട​ത്തി​ല്‍, പ്ര​തീ​പ്, അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് പ്ര​വാ​സി സം​ഘ​ട​ന​യി​ല്‍ പെ​ട്ട ജം​ഷീ​ര്‍, ഷി​ജി​ന്‍, രാ​ജ​ന്‍, സ​ന​ല്‍, പ്രേ​മ​ന്‍, സ​ന​ല്‍ അ​ട​ങ്ങു​ന്ന സം​ഘം ്‍ ഉ​ണ്ട്. വെ​ള്ള​റ​ട​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഷി​ബു​വി​ന്‍റെ ഭാ​ര്യ സു​നി​ത മ​ക​ന്‍ സോ​ജു, മാ​താ​വ് പാ​ല​മ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.