കേരളാ കോണ്ഗ്രസ് പ്രതിനിധി സമ്മേളനം
1591829
Monday, September 15, 2025 6:34 AM IST
തിരുവനന്തപുരം : കേരള കോണ്ഗ്രസ് എം ജില്ലാ പ്രതിനിധി സമ്മേളനം 18,19 തീയതികളിൽ നടത്തും. 18 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ പൊതുസമ്മേളനം നടത്തും.
ജില്ലാ പ്രസിഡന്റ് സഹായദാസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എക്സ് എംപി,
ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , സ്റ്റീഫൻ ജോർജ്, എംഎൽഎ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ,ഹൈപ്പവർ കമ്മിറ്റി അംഗം ജേക്കബ്് തോമസ് അരികുപുറം, ട്രഷറർ ബേബി ഉഴുത്തുവാൽ, സെക്രട്ടറി കെ. ആനന്ദകുമാർ, സി. ആർ.സുനു തുടങ്ങിയവർ പ്രസംഗിക്കും.