ഭിന്നശേഷി ജിവനക്കാരുടെ സർവീസ് വിഷയങ്ങളിൽ സർക്കാർ ഉദാര സമീപനം സ്വീകരിക്കണമെന്ന്
1591828
Monday, September 15, 2025 6:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി ജീവനക്കാരുടെ പ്രമോഷൻ സംവരണം, സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, പെൻഷൻ പ്രായം വർധന തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആന്റണി രാജു എംഎൽഎ. ആവശ്യപ്പെട്ടു. ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓണ്‍ലൈൻ ആയി പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് വർഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എൻ.ആനന്ദ് നാറാത്ത്, രക്ഷാധികാരി എ.എസ്.ജോബി, ജനറൽ സെക്രട്ടറി ടി.കെ.ബിജു, ട്രഷറർ ബി. ലതാകുമാരി, വനിതാ കണ്‍വീനർ ഷിജി ഷോണി, ഭാരവാഹികളായ കെ.ജയകുമാർ, ആർ.ഡാലി, എ.വി.ബിജുമോൻ, യു. ഷാജി, താജ് പത്തനംതിട്ട, ബെന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.