ഗുണ്ടയെ കാപ്പാ പ്രകാരം നാടുകടത്തി
1592285
Wednesday, September 17, 2025 6:45 AM IST
പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയായ ഗുണ്ടയെ കാപ്പ പ്രകാരം നാടുകടത്തി. ജഗതി സ്വദേശി ഷാരു എന്ന ശരത്തിനെ (32) യാണ് നാടുകടത്തിയത്. പൂജപ്പുര, മ്യൂസിയം സ്റ്റേഷനുകളുടെ പരിധിയില്‍ 10-ഓളം ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് ശരത്ത്. 2023-ലും 2025-ലും കൊലപാതകശ്രമത്തിലെ പ്രതിയാണ് ഇയാള്‍. നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ നാടുകടത്താന്‍ തീരുമാനമെടുത്തത്.
ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ജില്ലയ്ക്കു പുറത്ത് എവിടെയെങ്കിലും താമസിക്കണമെന്നും യാതൊരുവിധത്തിലുമുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം നഗരപരിധിയിലെ നിരവധി സ്റ്റേഷനുകളില്‍ അടിപിടിക്കേസുകള്‍ മറ്റുമുള്ളയാളാണ് ശരത്ത്.