അരുവിക്കര ഇരുമ്പ കാച്ചാണി റോഡിൽ മാലിന്യം തള്ളി
1592291
Wednesday, September 17, 2025 6:51 AM IST
നെടുമങ്ങാട്: ഇരുമ്പ കാച്ചാണി റോഡിൽ ഭദ്രകാളി ക്ഷേത്രത്തിനു സമീപത്ത് മാലിന്യം തള്ളി. പരാതിയെ തുടർന്ന് ഹെൽത്തി കേരളയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അനു, പ്രസാദ്, സുനിൽ, രമ്യ എന്നിവർ പരിശോധിച്ചു.
പരിശോധനയിൽ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെത്തി. വിശദമായ പരിശോധനയിൽ മണക്കാട് ബലവാൻ നഗർ റസിഡൻസ് അസോസിയേഷന്റെ സമ്മാനകൂപ്പൺ കണ്ടെത്തി.
തുടർന്നു അരുവിക്കര പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രേണുക സ്ഥലത്തെത്തി റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയെ വിളിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഫൈൻ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.