മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ പള്ളിയിൽ തിരുനാൾ സമാപിച്ചു
1592283
Wednesday, September 17, 2025 6:45 AM IST
നെയ്യാറ്റിന്‍കര: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ പള്ളിയി ലെ തീര്‍ഥാടന തിരുനാൾ സമാപിച്ചു. സമാപന ദിവ്യബലിക്ക് ഫാ. പ്രദീപ് ആന്റോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജോസഫ് അഗസ്റ്റിന് വചനസന്ദേശം നല്കി.
തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. തിരുനാളിനോടനുബന്ധിച്ചു നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പള്ളിയങ്കണത്തില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം മേലാരിയോട് കുരിശടി ജംഗ്ഷനില്‍ പോയി തിരികെ ദേവാലയത്തില്‍ സമാപിച്ചു.