വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്‍ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​ന​ത്തി​നും ക​വ​ര്‍​ച്ച​യ്ക്കും ഇ​ര​യാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​ലം​ഗ സം​ഘം മ​ര്‍​ദി​ച്ചശേ​ഷം സ്വ​ര്‍​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യ​റെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സം​ഘ​മാ​ണെ​ന്നും ഇ​വ​ര്‍ കാ​റി​ല്‍ പോ​കു​ന്ന സി​സി​ടിവി ദൃ​ശ്യം പോ​ലീ​സി​നു ല​ഭി​ച്ചെ​ന്നും പ​റ​യു​ന്നു. ത​മി​ഴ്‌​നാ​ട് വെ​ല്ലൂ​ര്‍ സി​എം​സി ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം ത്രീ ആ​ര്‍ ഡി സ്ട്രീ​റ്റി​ല്‍ സ​ര്‍​ദാ​ര്‍ ബാ​ഷ​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗാ​ണ് സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ത​ട്ടി​യെ​ടു​ത്ത​ത്.

രണ്ടു ഗ്രാ​മി​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും രണ്ടു ഗ്രാം ​വീ​ത​മു​ള്ള രണ്ടു സ്വ​ര്‍​ണ ക​മ്മ​ലു​ക​ളും 30,000 രൂ​പ​യും യാ​ത്രാരേ​ഖ​ക​ളു​മ​ട​ങ്ങി​യ ബാ​ഗുമാണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​തെ​ന്നു സ​ര്‍​ദാ​ര്‍ ബാ​ഷ വ​ലി​യ​തു​റ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ര​ണ്ടു മാ​സ​ത്തേ​യ്ക്കു​ള​ള വി​സി​റ്റിംഗ് വി​സ​യി​ല്‍ ദു​ബാ​യി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ സ​ര്‍​ദാ​ര്‍ ബാ​ഷ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളു​ടെ കൈ​വ​ശം കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യും സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ മ​റ​ച്ചു​വെ​യ്ക്കു​ന്ന​താ​ണെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ ബാ​ഷ 3.40 ഓ​ടു​കൂ​ടി​യാ​ണ് പി​ക്ക​പ്പ് ഏ​രി​യാ​യി​ല്‍ എ​ത്തി​യ​ത്. ഇ​വി​ടെ​വച്ചാ​ണു സം​ഘം ബാ​ഷ​യെ ത​ട​ഞ്ഞു​വെ​ച്ച് ആ​ക്ര​മി​ച്ച ശേ​ഷം ബാ​ഗു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണു മും​ബൈ​യി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി വി​നൂ​പി​നെ ദു​ബാ​യി​ല്‍നി​ന്ന് ത​ന്ന​യ​ച്ച എട്ടുപ​വ​ന്‍ സ്വ​ര്‍​ണം ആ​വ​ശ്യ​പ്പെ​ട്ടു നാ​ലു​പേ​ര്‍ ഉ​ള്‍​പ്പെ​ട്ട സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘം ആ​ക്ര​മി​ച്ചത്.

സ്വ​ര്‍​ണം ഇ​ല്ലന്നു പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു യു​വാ​വി​നെ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെയ്തിരുന്നു. ഈ ​സ​മ​യം വി​നൂ​പി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന യു​വ​തി ബാ​ഗു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ വ​ള്ളക്ക​ട​വ് സ്വ​ദേ​ശി ഹ​ക്കീം (31), മാ​ഹീ​ന്‍ (34), സി​യാ​ദ് (24), സ​നീ​ര്‍ (29) എ​ന്നി​വ​ര്‍ സ്വമേധയാ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്‌​തെ​ങ്കി​ലും പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ന്‍ ത​യാ​റാ​കാ​ത്തതു വ​ലി​യ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വി​നു പ​രാ​തി ഇ​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ന്യാ​യീ​ക​ര​ണം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം കേ​ന്ദീ​ക​രി​ച്ച് സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘം സ​ജീ​വ​മാ​ണെ​ന്ന് സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് റി​പ്പേ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടും ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് കൈ​കൊ​ള​ളു​ന്ന​തെ​ന്നാ​ണു വി​മാ​ന​യാ​ത്രി​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.