അമീബിക് മസ്തിഷ്ക ജ്വരം: 18 കാരൻ അപകടനില തരണം ചെയ്തു
1592279
Wednesday, September 17, 2025 6:45 AM IST
വിഴിഞ്ഞം : ആക്കുളത്തു നിന്ന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയ 18 കാരൻ അപകടനില തരണം ചെയ്തതായി അധികൃതർ. നിരീക്ഷണത്തിലുള്ള സുഹൃത്തുക്കളായ നാലു പേർക്കും ഇതുവരെയും രോഗലക്ഷണങ്ങൾ ഇല്ലാത്തതിന്റെ ആശ്വാത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടർന്നു വരിക യാണ്. കാരോട് പഞ്ചായത്തിലെ പൊറ്റയിൽക്കട സ്വദേശിയായ യുവാവിനാണു രോഗം കണ്ടെത്തിയത്. പ്ലസ് ടൂവിന് ആര്യനാട് സ്കൂളിൽ പഠിക്കുന്ന 18 കാരൻ കഴിഞ്ഞ മാസം 16നാണ് തൊട്ടടുത്ത ചെങ്കൽ പഞ്ചായത്തിൽ താമസക്കാരായ മറ്റു നാലു സുഹൃത്തുക്കളോടൊപ്പം ആക്കുളത്ത് കുളിക്കാൻ എത്തിയത്.
രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്നു സ്ഥിരികരിച്ചത് ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു. അതിനുശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയ യുവാവ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയ അധികൃതർ കിണറുകളിൽ ക്ലോറിനേഷൻ, ബോധവത്ക രണ പരിപാടികൾ എന്നിവയും നടത്തി.
പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജലാശയങ്ങളിലും മറ്റും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.