തെക്കന്‍ കുരിശുമലയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുനാൾ ആഘോഷം
1592287
Wednesday, September 17, 2025 6:51 AM IST
വെളളറട: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുനാള്‍ ആചരിച്ചു. തിരുനാള്‍ ദിനത്തില്‍ രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ മല കയറി തുടങ്ങി. സംഗമവേദിയില്‍നിന്നും കുരിശിന്റെ വഴി പ്രാർഥനയുംചൊല്ലി നൂറു കണക്കിനു തീർഥാടകരാണ് കുരിശുമല കയറിയത്.
നാടിന്റെ നാനാഭാഗത്തു നിന്നും പല ഗ്രൂപ്പുകളായിട്ടാണ് തീര്‍ഥാടകര്‍ എത്തിയത്. നെറുകയില്‍ രാവിലെ ഒന്പതുമുതല് ജപമാല, ലിറ്റിനി, നൊവേന, കുരിശിന്റെ വഴി, കുരിശിന്റെ നവനാള്‍ പ്രാർഥനന എന്നിവ നടന്നു.
വൈകുന്നേരം അഞ്ചിനു സംഗമ വേദിയില്‍ നടന്ന ആഘോഷമായ വിശുദ്ധ കുരിശിന്റെ നവനാള്‍ ദിവ്യബലിക്കു കുരിശുമല സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ. ജെറാള്‍ഡ് മത്യാസ് മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമല ഡിവൈന്‍ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. തെക്കന്‍ കുരിശുമല തീർഥാടന കമ്മിറ്റി തിരുനാളിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി.