കിംസ്ഹെല്‍ത്ത് ഏഴാമത് മെഡിക്കല്‍ സെന്റര്‍ വര്‍ക്കലയില്‍
1592278
Wednesday, September 17, 2025 6:45 AM IST
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രവർത്തനം ആരംഭിച്ച കിംസ്ഹെല്‍ത്തിന്റെ ഏഴാമത്തെ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപി നിർവഹിച്ചു.
ജനറല്‍ മെഡിസിന്, ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇഎൻടി, ഗൈനക്കോളജി വിഭാഗങ്ങള്‍ക്കു പുറമേ ഫാര്‍മസി, ഹോം കെയര്‍ തുടങ്ങിയ സേവനങ്ങളും പുതിയ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാകും. നിലവില്‍ വര്‍ക്കലയ്ക്ക് പുറമേ, പോത്തന്‍കോട്, ആയൂര്‍, ആറ്റിങ്ങല്‍, കമലേശ്വരം, കുറവൻകോണം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ കിംസ്ഹെല്‍ത്ത് മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കിംസ്ഹെല്‍ത്ത് സഹസ്ഥാപകന്‍ ഇ.എം. നജീബ് മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ വർക്കല കഹാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുദർശൻ, സിനിമതാരം മാല പാര്‍വതി, കിംസ്ഹെൽത്ത് ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി. രാജൻ, കിംസ്ഹെൽത്ത് കൊല്ലം സിഇഒ ഡോ. പ്രിൻസ് വർഗീസ് എന്നിവരും എന്നിവർ പങ്കെടുത്തു.
കിംസ്ഹെൽത്ത് സിഇഒ ജെറി ഫിലിപ്പ് സ്വാഗതവും ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി മുഹമ്മദ് ഹനീഫ നന്ദിയും രേഖപ്പെടുത്തി.