വസ്തുതട്ടിപ്പ്; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി
1592663
Thursday, September 18, 2025 7:01 AM IST
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പ് കേസില്‍ അനില്‍ തമ്പിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി പരിഗണനയ്ക്കെടുത്തു. ഈ കേസില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അനില്‍ തമ്പി നിലവില്‍ ഒളിവില്‍ക്കഴിഞ്ഞു വരികയാണ്. കേസ് സംബന്ധിച്ച് വാദം കേട്ട കോടതി, വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം വിധി വരുന്നതുവരെ അനില്‍ തമ്പിയെ അറസ്റ്റുചെയ്യരുതെന്ന് പോലീസിനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജവഹര്‍ നഗര്‍ സ്വദേശിനി ഡോറ അസറിയ ക്രിപ്സിന്റെ വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ അനില്‍ തമ്പി മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ക്കഴിഞ്ഞു വരികയാണ്.