തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് അം​ഗീ​കാ​രം
Thursday, May 23, 2024 6:35 AM IST
വ​ലി​യ​തു​റ: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി (സി​ഐ​ഐ-​ഐ​ടി​സി) സെ​ന്‍റർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ഫോ​ർ സ​സ്‌​റ്റെ​യ്‌​ന​ബി​ൾ ഡെ​വ​ല​പ്‌​മെ​ന്‍റിന്‍റെ സീ​റോ വേ​സ്റ്റ് ടു ​ലാ​ൻ​ഡ്‌​ഫി​ൽ അം​ഗീ​കാ​രം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് ല​ഭി​ച്ചു.

ഇ​ന്ത്യ​യി​ൽ ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​ണ് തി​രു​വ​ന​ന്ത​പു​രം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​സ്ഥി​ര മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി അ​വ​ലം​ബി​ച്ച മാ​ലി​ന്യം കു​റ​യ്ക്ക​ൽ, പു​ന​രു​പ​യോ​ഗം, പു​നഃ​സം​സ്‌​ക്ക​രി​ക്ക​ൽ, വീ​ണ്ടെ​ടു​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ ലാ​ൻ​ഡ്‌​ ഫി​ൽ ഡൈ​വേ​ർ​ഷ​ൻ നി​ര​ക്ക് 99.50 ശ​ത​മാ​നം കൈ​വ​രി​ച്ച​താ​യി സിഐ​ഐ വി​ല​യി​രു​ത്തി. 100 ശ​ത​മാ​നം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും എ​യ​ർ​പോ​ർ​ട്ടി​ൽ സം​സ്ക​രി​ക്കു​ന്നു​ണ്ട്. ‌

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സി​ഐ​ഐ വി​ല​യി​രു​ത്തി​യ​ത്. സീ​റോ വേ​സ്റ്റ് ടു ​ലാ​ൻ​ഡ്‌​ഫി​ൽ എ​ന്ന​തി​ന്‍റെ ല​ക്ഷ്യം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം കു​റ​ഞ്ഞ​ത് 99 ശ​ത​മാ​ന​വും മാ​ലി​ന്യ രൂ​പ​ത്തി​ൽനി​ന്ന് മാ​റ്റു​ക എ​ന്ന​താ​ണ്.

ക​ട​ലാ​സ് മാ​ലി​ന്യം, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ, റോ​ഡ് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലെ മാ​ലി​ന്യ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ൾ. ഐ​എ​സ്​ഒ 14001:2015 അം​ഗീ​കാ​ര​മു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം എ​യ​ർ​പോ​ർ​ട്ടി​ലു​ണ്ട്. വേ​ർ​തി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും പുന രുപയോഗ യാ​ർ​ഡി​ലേ​ക്കു മാ​റ്റാ​നും സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.