70 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽവീ​ണ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, May 23, 2024 6:35 AM IST
വെ​ഞ്ഞാ​റ​മൂ​ട്: 70 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ത​ട്ട​ത്തു​മ​ല പ​ഴ​യ​കു​ന്നു​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ കി​ണ​റി​ൽ വീണ അ​നു (20)എ​ന്ന യു​വ​തി​യെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ അ​സിസ്റ്റന്‌റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ് ക്യൂ ഓ​ഫീ​സ​ർ ആർ. ര​ഞ്ജി​ത് റോ​പ്, നെ​റ്റ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ കി​ണ​റി​ലി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് സിപിആ​ർ ന​ൽ​കി ആം​ബു​ല​ൻ​സി​ൽ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ൽ തെ​ന്നി കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

ഗ്രൈ​ഡ് എ​സ്എ​ഫ്ആ​ർഒ ​ഗി​രീ​ഷ് കു​മാ​ർ, റോ​ഷ​ൻ​രാ​ജ്, ന​ജി​മോ​ൻ, അ​രു​ൺ വി​നേ​ഷ് കു​മാ​ർ, സ​ജി​ത്ത് കു​മാ​ർ, ഹാ​ഷി​ർ, സ​നി​ൽ, അ​നീ​ഷ്‌​കു​മാ​ർ, സ​ജി എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.