റോഡിൽ മ​രം ക​ട​പു​ഴ​കി വീ​ണു: ഗതാഗതം മുടങ്ങി
Thursday, May 23, 2024 6:39 AM IST
പാ​ലോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പെ​രി​ങ്ങ​മ്മ​ല ബ​നാ​ന ഫാം ​അ​ഗ്രി ഫാം ​റോ​ഡി​ൽ വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ നി​ലംപൊ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റേ നേ​രം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​തു​പോ​ലെ അ​ന​വ​ധി മ​ര​ങ്ങ​ൾ റോ​ഡ് വ​ക്കി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ്.