ആ​നക്കൂട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, May 23, 2024 6:39 AM IST
നെ​ടു​മ​ങ്ങാ​ട്: ബൗ​ണ്ട​ർ മു​ക്ക് മൂ​ന്നാ​റ്റു​മു​ക്കി​ൽ കാ​ട്ടാ​ന​കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​ര്യ​നാ​ട്, കാ​ഞ്ഞി​രം​മൂ​ട് ഫൈ​സ​ൽ മ​ൻ​സി​ലി​ൽ ഫ​റൂ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട​ര​യേ​ക്ക​ർ വ​സ്തു​വി​ലാ​ണ് ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്.

വ​സ്തു​വി​നു ചു​റ്റു​മു​ള്ള സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന കൃ​ഷി​യി​ട​ത്ത് ഇ​റ​ങ്ങി​യ​ത്. 250 ഓ​ളം വാ​ഴ​ക​ൾ, 30 ഓ​ളം തെ​ങ്ങി​ൻ തൈ​ക​ൾ, റ​ബ്ബ​ർ തൈ​ക​ൾ, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ​വ​യാ​ണു ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ ​റൂ​ക്ക് പ​റ​ഞ്ഞു. മൂ​ന്നാം ത​വ​ണ​യാ​ണ് ആ​ന​യി​റ​ങ്ങു​ന്ന​ത്.