പരിസ്ഥിതി പുരസ്കാരം കുമ്മനത്തിന്
1565051
Thursday, June 5, 2025 6:44 AM IST
തിരുവനന്തപുരം: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ പേരിൽ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ് കാരത്തിന് മിസോറാം മുൻ ഗവർണറും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സുഗത വനം പദ്ധതിയുടെ ഉപജ്ഞാതാവുമായ കുമ്മനം രാജശേഖരൻ അർഹനായി.
ഡോ. ജോർജ് ഓണക്കൂർ ചെയർമാനും എഴുമറ്റൂർ രാജരാജവർമ്മ, പത്മശ്രീ ഡോ. ഓമനക്കുട്ടി, മണക്കാട് രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം അവസാനം സമ്മാനിക്കും.