വില്പനക്കായി കഞ്ചാവ് കൈവശംവച്ച കേസിൽ പ്രതിക്കു തടവും പിഴയും
1564834
Wednesday, June 4, 2025 7:20 AM IST
തിരുവനന്തപുരം: കഞ്ചാവ് കൈവശം വച്ച കേസിൽ നെയ്യാറ്റിൻകര ഇഞ്ചി പുല്ലുവിള വീട്ടിൽ തങ്കു മകൻ പ്രമോദി (33) നു മൂന്നു വർഷം കഠിനതടവും 20,000 രൂപ പിഴയും.
ചെന്പൂര് റോഡിൽ പൊന്നന്പി ജംഗ്ഷനു സമീപം എക്സൈസ് ഡിപ്പാർട്ടുമെന്റിന്റെ വാഹന പരിശോധനയ്ക്കിടെയാണു ബൈക്ക് ഓടിച്ചു വന്ന പ്രമോദിൽ നിന്നു കഞ്ചാവ് കണ്ടെത്തിയത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി അഞ്ച് - ജഡ്ജ് സിജു ഷേക്കാണു ശിക്ഷ വിധിച്ചത്.