കാരോട് റോട്ടറി ക്ലബ് പരിസ്ഥിതിദിനം ആചരിച്ചു
1565325
Friday, June 6, 2025 6:48 AM IST
കാരോട്: റോട്ടറി ക്ലബ് ഓഫ് കാരോടിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുളത്തൂർ മണികെട്ടിമാവിള ജിഎംയുപി സ്കൂളിൽ സംഘടിപ്പിച്ച ദിനാചരണത്തിൽ സ്കൂളിലെ എല്ലാ അധ്യാപക വിദ്യാർഥികൾക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. റോട്ടറി ഇന്റർനാഷണൽ 3211 സോൺ ഒന്ന് എജി ഡോ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് സിന്ധു കുമാർ പരിസ്ഥിതി സന്ദേശം നല്കി. സെക്രട്ടറി എസ്.എച്ച്. സജീവ്, വാർഡ് മെംബർ രാജഗോപാൽ, കുളത്തൂർ സന്തോഷ് രാജ്, ക്ലബ് ട്രഷറർ എൽ. വിൻസ്, പ്രോജക്ട് ചെയർമാൻ സതീഷ് കുമാർ, ആർ.എസ്. നായർ, സുരേഷ് കുമാർ, ലിജിൻ എന്നിവർ ഫലവൃക്ഷത്തൈകൾ നൽകി. സ്കൂൾ പ്രഥമ അധ്യാപിക സിന്ധുകുമാരി നന്ദി പറഞ്ഞു.