ശബരി റെയിൽ വിഴിഞ്ഞം വരെ നീട്ടണം: ഹിൽഡെഫ്
1565150
Thursday, June 5, 2025 5:13 PM IST
തിരുവനന്തപുരം: അങ്കമാലി - ശബരി റെയിൽപാത വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ(ഹിൽഡെഫ്) ജനറൽ സെക്രട്ടറി അശ്വന്ത് ഭാസ്കർ.
അങ്കമാലി - ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അഭിനന്ദിക്കുന്നതായി അശ്വന്ത് ഭാസ്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ടൂറിസം, വാണിജ്യം, തീർഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് ശബരി റെയിൽ. നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് പാതയുടെ ആസൂത്രണം.
ഇത് വിഴിഞ്ഞം വരെ നീട്ടിയാൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ മലയോര മേഖലയ്ക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് അശ്വന്ത് ഭാസ്കറും കോഓർഡിനേറ്റർ സക്കറിയ ദത്തോസും കൂട്ടിച്ചേർത്തു.