അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍
1565350
Friday, June 6, 2025 10:28 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍.
70 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് മോര്‍ച്ചറിയിലുള്ളത്. കിള്ളിപ്പാലത്ത് റോഡുവശത്ത് അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് തമ്പാനൂര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം 108 ആംബുലന്‍സിലാണ് വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ മേയ് 26നായിരുന്നു മരണം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തമ്പാനൂര്‍ പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 949798 7013, 94479 24261, 94979 80046.