തെന്നല വിശുദ്ധിയുടെ ആൾരൂപം: ഗാന്ധി ദർശൻ സമിതി
1565562
Saturday, June 7, 2025 6:56 AM IST
തിരുവനന്തപുരം: രാഷ്ട്രീയ വിശുദ്ധിയുടെ ആൾരൂപമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി ഗാന്ധി ദർശൻ സമിതി നേതൃയോഗം അഭിപ്രായപ്പെട്ടു. മാനവികതയും മതേതര ചിന്തകളും ഉയർത്തി പിടിക്കുന്നതിൽ മുന്നിൽനിന്ന സാമൂഹ്യപ്രവർത്തകനായ തെന്നലയുടെ വേർപാടു നികത്തനാകാത്ത നഷ്ടമാണ് പൊതുരംഗത്ത് ഉണ്ടാക്കിയതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ലാളിത്യം, സൗമ്യഭാവം, അച്ചടക്കം, ഊർജ്വസ്വലത തുടങ്ങിയ കർമശേഷികൾ അദ്ദേഹത്തെ വേറിട്ട തലങ്ങളിലെത്തിച്ചിരുന്നു. ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ അഭിമാനമായിരുന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നു സമിതിയുടെ അനുശോചന പ്രമേയത്തിൽ പറഞ്ഞു.
ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമ്പറ നാരായണൻ, സംസ്ഥാന ഭാരവാഹികളായ പരശുവയ്ക്കൽ രാധാകൃഷ്ണൻ, പള്ളിക്കൽ മോഹനൻ, കോട്ടമുകൾ സുഭാഷ്, ജി.രവീന്ദ്രൻ നായർ, വി. ഹരികുമാർ ലീലാമ്മ ഐസക്, നാദിറ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.