നേ​മം: ക​രു​മം ക​ണ്ണ​ങ്കോ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ല​ഹ​രി സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നേ​മം പോ​ലീ​സി​നു നേ​രെ​യും സം​ഘം ക​ല്ലേ​റ് ന​ട​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ല്‍ നേ​മം സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണം ന​ട​ത്തി​യ കി​ര​ണ്‍ (31), മി​ഥു​ന്‍ (25), വി​ഷ്ണു (35) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ബാ​ക്കി​യു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഫോ​ര്‍​ട്ട് എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​ര്‍ പ​ര​സ്പ​രം ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ കി​ര​ണി​നു പ​രി​ക്കു​ണ്ട്. പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘം ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണു ര​ണ്ടു മ​ണി​ക്കൂ​റോ​ളം സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.

കി​ര​ണും മി​ഥു​നും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബീ​നി​ഷ്, വി​നീ​ത് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.