പേ​യാ​ട്: ചി​റ​ക്കോ​ണം കു​ള​ത്തി​ന് അ​രി​കി​ലെ ഭൂ​മി​യി​ൽ ഫ​ല​വൃ​ക്ഷ ഉ​ദ്യാ​ന​മൊ​രു​ക്കി ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ ഹൈ​സ്കൂ​ളും സം​യു​ക്ത​മാ​യാ​ണ് വേ​റി​ട്ട പ​രി​സ്ഥി​തി​ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബി​ൽ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും വൃ​ക്ഷ​ത്തൈ​ക​ളു​ടെ ന​ടീ​ലി​നു നേ​തൃ​ത്വം ന​ൽ​കി.

മാ​ങ്കോ​സ്റ്റി​ൻ, നെ​ല്ലി, ജാ​മ്പ, മാ​വ്, പ്ലാ​വ് തു​ട​ങ്ങി ഏ​തെ​ങ്കി​ലും ഒ​രു ഫ​ല​വൃ​ക്ഷ​മെ​ങ്കി​ലും ഓ​രോ മാ​സ​വും കാ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഫ​ല​വൃ​ക്ഷ തൈ​ക​ളാ​ണ് കു​ള​ത്തി​ന​രി​കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശു​ഭൂ​മി​യി​ൽ അ​വ​ർ ന​ട്ടു​ന​ന​ച്ച​ത്. "പ​റ​വ​ക​ൾ​ക്ക് ഒ​രു പ​ഴ​ത്തോ​ട്ടം' എ​ന്ന പേ​രി​ലാ​ണ് ഉ​ദ്യാ​നം നി​ർ​മിക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഉ​ദ്യാ​ന​ത്തി​ന്‍റെ പ​രി​പാ​ല​ന​വും, പ്ര​ദേ​ശ​ത്തെ വ​റ്റാ​ത്ത ഉ​റ​വ​യാ​യ ചി​റ​ക്കോ​ണം കു​ള​ത്തിന്‍റെ ന​വീ​ക​ര​ണ​വും സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ക​ണ്ണ​ശ മി​ഷ​ൻ ഹൈ​സ്കൂ​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നു മാ​നേ​ജ​ർ ആ​ന​ന്ദ് ക​ണ്ണ​ശ അ​റി​യി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് അ​ഡ്വ.​ എ​സ്.​കെ. പ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ന​ന്ദ് ക​ണ്ണ​ശ അ​ധ്യ​ക്ഷ​നാ​യി. നേ​മം ബ്ലോ​ക്ക് സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ജി​ന കു​മാ​ർ, ശാ​ന്താ പ്ര​ഭാ​ക​ര​ൻ, മെ​മ്പ​ർ ആ​ർ.​ബി. ബി​ജു ദാ​സ്, സെ​ക്ര​ട്ട​റി അ​ജ​യ​ഘോ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക റി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, പ​രി​സ്ഥി​തി ക്ല​ബ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പി​ക ടീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.