ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറിയിൽ പ്രവേശനോത്സവം
1565056
Thursday, June 5, 2025 6:54 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. റീജണൽ പാസ്പോർട്ട് ഓഫീസർ ജീവ മറിയ ജോയ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ചാക്കോ പുതുകുളം സിഎംഐ സ്വാഗതം പറഞ്ഞു.
വിശിഷ്ടാതിഥി, സ്കൂൾ മാഗസിൻ പ്രകാശനവും നിർവഹിച്ചു. 2024 അധ്യയന വർഷത്തെ മുഴുവൻ ദിനങ്ങളിലും ഹാജരായ അധ്യാപകർ, വിദ്യാർഥികൾ, അനധ്യാപകർഎന്നിവർക്ക് മാനേജർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും വൈസ് പ്രിൻസിപ്പലുമായ ഫാ. മാത്യു പുത്തൻ പുരയ്ക്കൽ സിഎംഐ അതിഥികൾക്കു സ്നേഹോപഹരം സമ്മാനിച്ചു. മജീഷ്യൻ മനു പൂജപ്പുരയുടെ മാജിക് ഷോയും, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.