ഹാർബർ സ്കൂളിൽ "എന്റെ കറിവേപ്പ്' പദ്ധതിക്കു തുടക്കമായി
1565324
Friday, June 6, 2025 6:48 AM IST
വിഴിഞ്ഞം : ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ "എന്റെ കറിവേപ്പ്' പദ്ധതിക്കു തുടക്കമായി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും കറിവേപ്പു ചെടി വിതരണം ചെയ്തു. വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് എന്റെ കറിവേപ്പില പദ്ധതിയെന്നു ഹെഡ്മാസ്റ്റർ എച്ച്.ഡി. ബൈജു പറഞ്ഞു. പരിപാടി വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അൻവർ ഷാൻ, എസ്എംസി ചെയർമാൻ താജുദീൻ റഹ്മാനി, വികസന സമിതി ചെയർമാൻ അഷറഫ് എന്നിവർ പങ്കെടുത്തു. യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്ത വിദ്യാലയത്തിലെ ആദ്യബാച്ച് അഞ്ചാം ക്ലാസ് വിദ്യാർഥികളും കോർപറേഷൻ ജീവനക്കാരും അധ്യാപകരും കൗൺസിലറും ചേർന്നു പാറപ്പള്ളി പരിസരം വൃത്തിയാക്കുകയും പരിസര മലിനീകരണ ലഹരി വിരുദ്ധ പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു.